ഫ്രണ്ട്സ് അടുവാട്
കമ്പവലി വത്സരം സംഘടിപ്പിച്ചു.
മാവൂർ:
ഫ്രണ്ട്സ് അടുവാടിൻ്റെ ആഭിമുഖ്യത്തിൽ കമ്പവലി വത്സരം സംഘടിപ്പിച്ചു.
വർഷങ്ങളായി തുടർന്ന് വരുന്ന അടുവാഡ് ഫെസ്റ്റിൻ്റെ ഭാഗമായാണ്
ഇത്തവണ കമ്പവലി മത്സരവും ഉൾപ്പെടുത്തിയത്.
അടുവാട് സ്കൂളിന് സമീപം വെച്ച് നടന്ന മത്സരത്തിലെ
ഫൈനലിൽ ഫ്രണ്ട്സ് ചെറൂപ്പയെ കീഴ്പ്പെടുത്തി ഉദയഗാഥ കണ്ണിപറമ്പും ലൂസേഴ്സ് ഫൈനലിൽ " ആഹാ ഫ്രണ്ട്സ് " ഉം വിജയികളായി .
മാവൂർ ഗ്രാമപഞ്ചായത്ത് അംഗം പ്രസന്നകുമാരി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
അനുമോദന ചടങ്ങിൽ
വിശിഷ്ട സേവനത്തിനായി മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ എം.ഷാജി , എംബിബിഎസ് വിദ്യാർത്ഥിനി വർഷ സി.കെ, ഭാരതീയ ആയുർവേദ ചികിത്സ വകുപ്പിൽ നിന്ന് വിരമിച്ച ശിവൻ യൂ, ബി ഡി.എസ് മൂന്നാം വർഷ വിദ്യാർത്ഥിനി അപർണ്ണ എം എന്നിവരെ ആദരിച്ചു
മുൻ പഞ്ചായത്തംഗം കെ .പി ചന്ദ്രൻ ,
വാട്സപ്പ് കൂട്ടായ്മ അഡ്മിൻ മഹേഷ് കൃപേഷ് എന്നിവർ സംസാരിച്ചു.