ഗ്യാസ് വിതരണം നടത്തുന്ന മിനിലോറി സിലിണ്ടറുകളുമായി മറിഞ്ഞു
മാവൂർ:
ഗ്യാസ് വിതരണം നടത്തുന്ന മിനിലോറി സിലിണ്ടറുകളുമായി മറിഞ്ഞു. മാവൂരിലെ മലബാർ ഇൻ്റേൻ ഗ്യാസ് വിതരണം ചെയ്യുന്ന മിനി ലോറിയാണ്
നൊട്ടി വീട്ടിൽ ഭാഗത്തെ പോക്കറ്റ് റോഡിലെ കയറ്റത്തിൽ വെച്ച് മറിഞ്ഞത്. ഇന്നലെ രാവിലെയാണ് സംഭവം. മിനിലോറി കയറ്റത്തിൽ വെച്ച് അപ്രതീക്ഷിതമായി നിലച്ചു പോയപ്പോഴാണ് അപകടമുണ്ടായത്. ബ്രെയ്ക്ക് ഉപയോഗിച്ച് ഡ്രൈവർ വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും ലോഡ് ഉള്ള വണ്ടി പുറകോട്ടു ഊർന്ന് ഇറങ്ങുകയായിരുന്നു. ലോഡ് മറിയുകയും സിലിണ്ടറുകൾ റോഡ് സൈഡിലെ വിട്ട് മുറ്റത്തേക്ക് വീഴുകയും ചെയ്തു.
സമയോചിതമായി പ്രദേശവാസികൾ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട തിനാൽ വലിയ അപകടങ്ങൾ ഉണ്ടായില്ല. വീഴ്ചയിൽ മിനി ലോറിയുടെ ഇടതുവശത്തെ വാതിൽ തകർന്നു.
ഡ്രൈവർ ലുക്ക്മാനും സഹായി ജംഷിദുമായിരുന്നു അപകട സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നത്.
ഇരുവരും അത്ഭുതകരമായി പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ടു.