മാവൂരിൽ ഫയർ സ്റ്റേഷനുവേണ്ടിയുള്ള നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു.
മാവൂർ:
മാവൂരിലെ ഫയർ സ്റ്റേഷനുവേണ്ടിയുള്ള നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. അടച്ചുപൂട്ടിയ ഗ്രാസിം കമ്പനിയുടെ കോമ്പൗണ്ടിനോട് ചേർന്നുള്ള പഞ്ചായത്തിൻ്റെ ആസ്തി രേഖയിലുള്ള ഭൂമിയിലാണ് പുതുതായി അനുവദിക്കപ്പെട്ട ഫയർസ്റ്റേഷൻ
നിർമ്മാണം തുടങ്ങിയത്.
പി.ടി.എ. റഹീം എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 20 ലക്ഷം ചിലവിട്ടാണ് നിർമ്മാണം.
കരിങ്കൽ
ബോളർ കൊണ്ട് കെട്ടി
ഉയർത്തി നിലം ലെവൽ ചെയ്യുന്ന
പ്രവർത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.
ബാത്ത്റൂം സൗകര്യം, വിശ്രമമുറി, ജലസംഭരണി, എൻജിനുകൾ പാർക്ക് ചെയ്യാനുള്ള ഗാരേജ് തുടങ്ങിയവ ഫയർ സ്റ്റേഷന് വേണ്ടി തയ്യാറാക്കും..
മാവൂർ ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലത്താണ്
ഫയർ സ്റ്റേഷന് വേണ്ടിയുള്ള നീക്കങ്ങൾ ആദ്യമായി ആരംഭിച്ചിരുന്നത്. നാലു ലക്ഷം രൂപ വിനിയോഗിച്ച്
അടിസ്ഥാന സൗകര്യങ്ങൾ പഞ്ചായത്ത് ഒരുക്കിയിരുന്നു. വ്യാപാരികളും സൗകര്യങ്ങൾ ഒരുക്കുന്നതിൽ പങ്കാളിത്വം വഹിച്ചു...
പഞ്ചായത്ത് തുടക്കംകുറിച്ച പദ്ധതിയിലേക്ക് ഇപ്പോൾ എംഎൽഎയുടെ
ഫണ്ട് കൂടിച്ചേരുമ്പോൾ ജനങ്ങളുടെ ഏറെ നാളത്തെ പ്രതീക്ഷയായ ഫയർ സ്റ്റേഷൻ
യാഥാർത്ഥ്യമാകാൻ ഇനി ഏറെ കാത്തിരിക്കേണ്ടി വരില്ല