പ്ലാസ്റ്റിക് പാഴ് വസ്തുക്കളുടെ ശേഖരണക്യാമ്പയിൻ ആരംഭിച്ചു.
മാവൂർ:
മാവൂർ ഗ്രാമ പഞ്ചായത്തിൽ പ്ലാസ്റ്റിക് പാഴ് വസ്തുക്കളുടെ ശേഖരണ ക്യാമ്പയിൻ ആരംഭിച്ചു.
മെയ് 18 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ ചെറൂപ്പയിൽ നിന്നാണ് ആരംഭിച്ചത്.
ചെറൂപ്പ ഒന്നാം വാർഡിൽ തുടങ്ങിയ ക്യാമ്പയിൻ ചെമ്പയിനിൽ മിനി സുന്ദറിന്റെ വീട്ടിൽ നിന്ന് പാഴ് വസ്തുക്കൾ ശേഖരിച്ചു. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാ ന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ടി. രഞ്ജിത്ത്, പഞ്ചായത്ത് അംഗം നന്ദിനി സി,
ഹരിത കർമ്മസേന പ്രസിഡണ്ട് നിഷ,സെക്രട്ടറി രമണി, ഹരിത കർമ്മ സേന അംഗങ്ങൾ
എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പ്ലാസ്റ്റിക് അടങ്ങിയ ചാക്കുകൾ ക്ക് 50 രൂപവീതമാണ് വീട്ടുകാർ നൽകേണ്ടത്.