വിലക്കയറ്റത്തിനെതിരെ യൂത്ത് ലീഗ് നിൽപ്പ് സമരം:
യൂത്ത് ലീഗ് സംസ്ഥാന കൗൺസിലർ പി.കെ ഹഖീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികലമായ നിലപാടുകളുടെ ഭാഗമായി
അവശ്യസാധനങ്ങളുടെയും പാചക വാതകങ്ങളുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമുള്ള നിൽപ്പ് സമരം കളൻതോട് ശാഖയിൽ നടന്നു.
യൂത്ത് ലീഗ് സംസ്ഥാന കൗൺസിലർ പി.കെ ഹഖീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഫാസിൽ മുടപ്പനക്കൽ അധ്യക്ഷതവഹിച്ചു, മരക്കാർ ടി.പി, അഷ്റഫ് പി.കെ, നിയാസ് എം.പി, ബഷീർ എ.പി.സി, ഷംസു കെ.എം, ഹബീബ്, അനസ്, ആസിഫ് എന്നിവർ നേതൃത്വം നൽകി