ഇയ്യക്കാട്ടിൽ ശാഖ മുസ്ലീം യൂത്ത് ലീഗ്കമ്മറ്റി നിൽപ്പ് സമരം നടത്തി:
പെരുമണ്ണ പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി വി.പി കബീർ ഉദ്ഘാടനം ചെയ്തു.
പെരുമണ്ണ :
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയങ്ങൾ മൂലമുള്ള വിലക്കയറ്റത്തിനെതിരെ സംസ്ഥാന മുസ്ലീം യൂത്ത് ലീഗ് പ്രഖ്യാപിച്ച നിൽപ്പ് സമരം ഇയ്യക്കാട്ടിൽ ശാഖയിൽ പെരുമണ്ണ പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി വി.പി കബീർ ഉദ്ഘാടനം ചെയ്തു. ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് കെ. യഹ് യ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് ഐ.സൽമാൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ പി.റംനാസ്, കെ.അനസ്, എ.പി സലീം, കെ. ഫൈസൽ, കെ.അജ്മൽ, ഷുഹൈബ്, നൗഷാദ് പങ്കെടുത്തു. ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഐ. ലുഖ്മാൻ സ്വാഗതവും ട്രഷറർ സി.ഇർഷാദ് നന്ദിയും പറഞ്ഞു.