എൻെറ പാർട്ടിക്ക് എന്റെ ഹദിയ കാമ്പയിൻ ഒളവണ്ണ മേഖല തല ഉൽഘാടനം
ഒളവണ്ണ :
എൻെറ പാർട്ടിക്ക് എന്റെ ഹദിയ കാമ്പയിൻ ഒളവണ്ണ മേഖല തല ഉൽഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോട്ടണി മുൻ മേധാവിയും പാരിസ്ഥിക കാലാവസ്ഥ മന്ത്രാലയത്തിന്റെ ഇ.കെ. ജാനകി അമ്മാൾ പുരസ്കാര ജേതാവുമായ ഡോ.മാമിയിൽ സാബുവിൽ നിന്നും സംഭാവന സ്വീകരിച്ച് മേഖല ജനറൽ സെക്രട്ടറി എം.പി.എം.ബഷീർ നിർവഹിച്ചു. വാർഡ് മെമ്പർ വി.മുസ്തഫ,മേഖല ഭാരവാഹികളായ സി. സഹീറുദ്ദീൻ മാസ്റ്റർ, സി. ഹാസിഫ്, ശാഖാ ഭാരവാഹികളായ പി.അബ്ദുസ്സലാം, കെ .ടി.മുനീർ, കെ.ടി. സലീം, എം.ബഷീർ സംബന്ധിച്ചു.