റംസാൻ കിറ്റ് വിതരണം
ഒളവണ്ണ മണ്ഡലം 169,173 ബൂത്ത് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം നടന്നു. സീനിയർ കോൺഗ്രസ്സ് നേതാവ് സി സെയ്തുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ചാത്തോത്തറ എം എസ് എസ് കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും ബൂത്തിലും പരിസരത്തുമുള്ള തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്കുമാണ് കിറ്റുകൾ നൽകിയത്. ബൂത്ത് പ്രസിഡണ്ട് സി അൻവർ അധ്യക്ഷത വഹിച്ചു.
പെരുവയൽ ബ്ലോക്ക് പ്രസിഡണ്ട് എ ഷിയാലി, ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് വിനോദ് മേക്കോത്ത്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടി പി ഹസ്സൻ, മണ്ഡലം ഭാരവാഹികളായ പി കണ്ണൻ, സന്തോഷ് പിലാശ്ശേരി, മണാൽ വാസുദേവൻ, മണാൽ പ്രസീത്, റാഷിദ് ചേരിപ്പാടം, മണ്ഡലം ചീഫ് ഇംപ്ലിമെൻറിങ് ഓഫീസർ കെ പി മോഹനൻ, പ്രോഗ്രാം കോ ഓഡിനേറ്റർ ധനേഷ് ബുദ്ധൻ എന്നിവർ നേതൃത്വം നൽകി