മേട പച്ച പച്ചക്കറി തോട്ടം വിളവെടുപ്പ് കെ.പി.സി.സി. ജന: സെക്രട്ടറി അഡ്വ: പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു.
ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് പള്ളിപ്പുറം ബൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഫിബ്രവരി മാസത്തിൽ വിത്തിറക്കിയ മേട പച്ച പച്ചക്കറി തോട്ടം വിളവെടുപ്പ് കെ.പി.സി.സി. ജന: സെക്രട്ടറി അഡ്വ: പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. ബൂത്ത് കോൺഗ്രസ്സ് കുടുംബങ്ങൾക്കായുള്ള പച്ചക്കറി വിതരണ ഉദ്ഘാടനം ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് വിനോദ് മേക്കോത്ത് നിർവ്വഹിച്ചു. ബൂത്ത് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ആർ.കെ.ദാസ് അദ്ധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡണ്ട് എസ്.എൻ ആനന്ദൻ, പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ജന: സെക്രട്ടറിമാരായ സുബൈർ കൈമ്പാലം, ഏ.വീരേന്ദ്ര കുമാർ, പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി നിർവ്വാഹക സമിതി അംഗം കെ.ടി. പ്രഭാകരൻ, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ജന: സെക്രട്ടറിമാരായ റനിൽ കുമാർ മണ്ണൊടി, നിഷാദ് മണങ്ങാട്ട്, കൃഷ്ണദാസ് മണങ്ങാട്ട്, രാജീവൻ കൊളങ്ങര, വിപിൻ തുവ്വശ്ശേരി, കോൺഗ്രസ്സ് നേതാവ് കെ.പി. ഫൈസൽ,ബൂത്ത് വൈസ് പ്രസിഡണ്ട് ധനേഷ് ബുദ്ധൻ, യൂത്ത് കോൺഗ്രസ്സ് സെകട്ടറി ശ്രീരാജ്.പി. പ്രകാശൻ കൈമ്പാലം, മഹിളാ കോൺഗ്രസ്സ് നേതാവ് പ്രസന്ന, കെ.എം.,എന്നിവർ സന്നിഹിതരായിരുന്നു.