Peruvayal News

Peruvayal News

കൊടിയത്തൂരിൻ്റെ ഐക്യം വിളിച്ചോതിയ വെല്‍ഫെയര്‍ പാര്‍ട്ടി സ്‌നേഹവിരുന്ന് ശ്രദ്ധേയമായി.

ആഘോഷങ്ങള്‍ മാനവിക ഐക്യത്തിനാവണം.

കൊടിയത്തൂരിൻ്റെ ഐക്യം വിളിച്ചോതിയ വെല്‍ഫെയര്‍ പാര്‍ട്ടി സ്‌നേഹവിരുന്ന് ശ്രദ്ധേയമായി.

കൊടിയത്തൂര്‍ : ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ അറുകൊലചെയ്യപ്പെടുന്ന വിദ്വേഷ പ്രചാരണങ്ങളുടെ കാലത്ത് ഒന്നിച്ചിരിക്കലും  സ്‌നേഹം പങ്കുവെക്കലും  രാഷ്ടീയ പ്രതിരോധ പ്രവര്‍ത്തനമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂരില്‍ സംഘടിപ്പിച്ച സ്‌നേഹവിരുന്ന്  അഭിപ്രായപ്പെട്ടു. റംസാന്‍ വിഷു ഈസ്റ്റര്‍ സ്‌നേഹവിരുന്ന് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി വ്യത്യസ്ത മത രാഷ്ട്രീയ സാസ്‌കാരിക രംഗത്തുള്ളവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി സ്‌നേഹ സന്ദേശം കൈമാറി ഉദ്ഘാടനം ചെയ്തു. 
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത്, വൈസ് പ്രസിഡന്റ് ബാബു പൊലുക്കുന്നത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ദിവ്യ ഷിബു, എം.ടി റിയാസ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശിഹാബ് മാട്ടുമുറി, ഫസല്‍ കൊടിയത്തൂര്‍, ടി.കെ അബൂബക്കര്‍ മാസ്റ്റര്‍, കെ ജി സീനത്ത്, മെഡിക്കല്‍ ഓഫീസര്‍ ഡോ. മനുലാല്‍, ഡോ. ബിന്ദു, എ.ഇ രാജേഷ്, കൃഷി ഓഫീസര്‍ ഫെബിത, കെപി അബ്ദുറഹിമാന്‍, ദാസന്‍ കൊടിയത്തുര്‍, കെ.ടി മന്‍സൂര്‍, അഡ്വ സി.ടി അഹമ്മദ് കുട്ടി, കെ.സി അന്‍വര്‍, ഇ.കെ ബാവ, ബാബുരാജ് എ.പി,  ടി.ടി അബ്ദുറഹിമാന്‍, ഇ.എ നാസര്‍, മജീദ് പുതുക്കുടി, രവീന്ദ്രന്‍ കൈതക്കല്‍, നൗഷാദ്, ഷാബുസ് അഹമ്മദ്, പി.ജി മുഹമ്മദ്, വൈത്തല അബൂബക്കര്‍, കലാഭവന്‍ ബാലു, ചന്ദ്രന്‍ കല്ലുരുട്ടി, സി.കെ റസാഖ്, തുടങ്ങിയവര്‍ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതലയേറ്റ ബാബു പൊലുക്കുന്നത്തിനെ ചടങ്ങില്‍ ആദരിച്ചു. ബി.ടെക് ബിരുദം നേടിയ ടീം വെല്‍വെല്‍ഫെയര്‍ വൈസ് ക്യാപ്റ്റന്‍ കെ.സി യൂസുഫിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം സമ്മാനിച്ചു. കെ.ടി ഹമീദ്, ബാവ പവര്‍വേള്‍ഡ്, ഇ.എന്‍ നദീറ, പി.കെ ഹാജറ, സലാഹുദ്ദീന്‍, യുസുഫ് കമ്പളത്ത്, ശറഫു എന്നിവര്‍ നേതൃത്വം നല്‍കി. 
ജ്യോതി ബസു കാരക്കുറ്റി അധ്യക്ഷനായ സ്‌നേഹവിരുന്നില്‍ ശംസുദ്ദീന്‍ ചെറുവാടി സ്വാഗതവും സാലിം ജീറോഡ് നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live