രാമനാട്ടുകര :
ആതുരസേവനരംഗത്ത് മെഡിക്കൽകോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സി എച്ച് സെന്ററിന്ന് ധന സമാഹരണത്തിനായി രാമനാട്ടുകര മുനിസിപ്പൽ എസ് ടി യു മോട്ടോർ ഫെഡറേഷൻ ആഭിമുഖ്യത്തിൽ ടൗണിലെ ഓട്ടോറിക്ഷകൾ കാരുണ്യ യാത്ര നടത്തി.
നൂറോളം ഓട്ടോറിക്ഷകളാണ് ഈ ഓട്ടത്തിൽ പങ്കെടുത്തത്.ഇന്ധന ചെലവ് കഴിച്ച് ഡ്രൈവർമാരുടെ വേദന മടക്കം മുഴുവൻ തുകയുംസി എച്ച് സെന്ററിന്ന് നൽകും കൂടാതെ യാത്രക്കാരിൽനിന്ന് ബക്കറ്റ് പിരിവും നടത്തുന്നുണ്ട് പരമാവധി ധനം സമാഹരിക്കുകയാണ് ലക്ഷ്യം കഴിഞ്ഞതവണ ഓട്ടം നടത്തി എഴുപതിനായിരം രൂപ സി എച്ച്സെന്ററിന് നൽകിയിരുന്നു. എസ് ടി യു സംസ്ഥാന ജനറൽ സെക്രട്ടറി യു പോക്കർ ഫ്ലാഗ് ഓഫ് നടത്തി മുനിസിപ്പൽ മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി കല്ലട മുഹമ്മദലി ഉദ്ഘാടനം ചെയ്തു സി എച്ച് സെന്റർ കോഡിനേറ്റർ പാച്ചീരി സൈതലവി എസ് ടി യു മണ്ഡലം ജനറൽ സെക്രട്ടറി സിദ്ധീഖ് വൈദ്യരങ്ങാടി, മുനിസിപ്പൽ എസ് ടി ഒയു പ്രസിഡണ്ട് ഉസ്മാൻ പാഞ്ചാള, ജനറൽ സെക്രട്ടറി ഷെഫീക്ക് രാമനാട്ടുകര, മോട്ടോർ ഫെഡറേഷൻ മുൻസിപ്പൽ പ്രസിഡന്റ് റഷീദ് പുത്തൂപാടം,, സെക്രട്ടറി സലാം പുതുക്കോട് എന്നിവർ പ്രസംഗിച്ചു.