കേന്ദ്ര-കേരള സർക്കാറുകൾ സാഹചര്യം നോക്കാതെ ജനങ്ങളുടെ മേൽ നികുതി അടിച്ചേൽപ്പിക്കുന്നു എൻ.പി ഹംസ മാസ്റ്റർ
ഈസ്റ്റ് മലയമ്മ: രാജ്യം ഭരിക്കുന്ന മോഡി-പിണറായി സർക്കാറുകൾ കോവിഡ് സാഹചര്യം മൂലം തകർന്ന് നിൽക്കുന്ന ജനങ്ങളെ ഇന്ധന വിലയും നിത്യോപയോഗ സാധനങ്ങൾ ക്കും വില വർധിപ്പിച്ചുകൊണ്ട് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മുസ്ലിം ലീഗ് കുന്നമംഗലം ട്രഷറർ എൻ.പി ഹംസ മാസ്റ്റർ അഭിപ്രായപ്പെട്ടു. ഇന്ധന വില വർധനവിനും സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കും എതിരിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച നിൽപ്പ് സമരം ഈസ്റ്റ് മലയമ്മയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിദ്ധീഖ് ഈസ്റ്റ് മലയമ്മ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി, എം.പി കോയ, യൂത്ത് ലീഗ് മണ്ഡലം വൈ.പ്രസിഡന്റ് സിറാജ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. കെ.ടി സലീം, കെ.കെ ആലി, മുസ്തഫ പി.കെ, അബൂബക്കർ കുട്ടി,നിസാർ പൂലോട്ട്, ഷാഹിദ് കെ.സി കോയക്കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി കെ.ടി മൻസൂർ സ്വാഗതവും ഉനൈസ് പൈറ്റൂളി നന്ദിയും പറഞ്ഞു