വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു
പെരുമണ്ണ :
വിളക്കുമഠം കുടുംബട്രസ്റ്റിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു. പെരുമണ്ണ പഞ്ചായത്ത് പ്രസിഡൻറ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. ദാസൻ വിളക്കുമഠം അധ്യക്ഷനായി. പി ശ്രീനിവാസൻ പ്രഭാഷണം നടത്തി. വിജയൻ വിളക്കുമഠം ഫോട്ടോ അനാഛാദനം ചെയ്തു. സെക്രട്ടറി ഷാജി സ്വാഗതവും ട്രഷറർ വി എം ശ്രീധരൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.