Peruvayal News

Peruvayal News

ദിശാ സൂചക ബോഡിൻ്റെ അഭാവംരാമനാട്ടുകരയിൽ വാഹനങ്ങൾ നട്ടം തിരിയുന്നു

ദിശാ സൂചക ബോഡിൻ്റെ അഭാവം
രാമനാട്ടുകരയിൽ വാഹനങ്ങൾ നട്ടം തിരിയുന്നു

വാർത്ത: സിദ്ധീഖ് വൈദ്യരങ്ങാടി

രാമനാട്ടുകര :  
നഗരത്തിൽ പുതിയ കെ.പി എ അസീസ് സ്മാരക പാർക്ക് ജംങ്ഷനിൽ വലിയ ദിശാസൂചിക ബോഡുകൾ ഇല്ലാത്തത് ഡ്രൈവർമാരെ വലയ്ക്കുന്നു. കവലയിൽ നിന്ന് മലപ്പുറം ഭാഗത്തേക്കും തൃശൂർ ഭാഗത്തേക്കും റോഡ് രണ്ടായി പിരിയുന്ന സ്ഥലത്താണു ആശയക്കുഴപ്പം. 

രാത്രി കാലങ്ങളിൽ എത്തുന്ന അന്തർ സംസ്ഥാന ചരക്കു ലോറികളിലെ ജീവനക്കാരാണ് അധികവും ബുദ്ധിമുട്ടുന്നത്. ശബരിമല, കോഴിക്കോട് എയർപോട്ട് എന്നിവിടങ്ങങ്ങളിലേക്ക് പോവേണ്ടവർ വഴിയറിയാതെ കറങ്ങിത്തിരിയുന്നത് സ്ഥിരം കാഴ്ചയാണിവിടെ
ഓട്ടോ ടാക്സി സ്റ്റാൻറും റോഡരികിലുള്ള കടകളും കാൽനടയാത്രക്കാരുമാണിവിടെ വാഹനങ്ങൾക്ക് വഴികാട്ടികൾ. മുമ്പ് ഇവിടെ മുമ്പ് ഓട്ടോ ഡ്രൈവർമാർ സ്ഥാപിച്ചിരുന്ന ചെറിയ ദിശാസൂചിക ബോഡ്നഗരസൗകര്യവൽക്കരണത്തിൻ്റെ ഭാഗമായി എടുത്തു മാറ്റപ്പെട്ടതാണ് ഇപ്പോൾ വാഹനങ്ങളെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുന്നത്. സൗന്ദര്യവൽക്കരിച്ച നഗര ജംങ്ഷനിൽ വലിയ ദിശാ സൂചിക ബോർഡ് സ്ഥാപിക്കണമെന്നാണ് ഡ്രൈവർമാരുടെയും നാട്ടുകാരുടെയും
ശക്തമായ ആവശ്യം
വാർത്ത: സിദ്ധീഖ് വൈദ്യരങ്ങാടി

Don't Miss
© all rights reserved and made with by pkv24live