എന്റെ പാർട്ടിക്ക് എന്റെ ഹദിയ പ്രചരണ ക്യാമ്പയിൻ സംഘടിപ്പിച്ചു
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ "എന്റെ പാർട്ടിക്ക് എന്റെ ഹദിയ" എന്ന തലവാചകത്തിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തന ഫണ്ട് സമാഹരണ യജ്ഞത്തിൽ വാർഡ് തലത്തിലുള്ള പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി പെരുവയൽ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രചരണ ക്യാമ്പയിൻ സംഘടിപ്പിച്ചു
പതിനൊന്നാം വാർഡ് മെമ്പർ സീമഹരീഷ് ക്യാമ്പയിൽ ഉദ്ഘാടനം ചെയ്തു.
പതിനൊന്നാം വാർഡ് മുസ്ലീം ലീഗ്
പ്രസിഡൻ്റ് മുസ്തഫ പൂവ്വാട്ടുപറമ്പ്,
സെക്രട്ടറി പറമ്പിൽ മുഹമ്മദ്,
ട്രഷറർ എം ടി മുഹമ്മദ് മാസ്റ്റർ, ഷെമീർ പീടികക്കണ്ടി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി