Peruvayal News

Peruvayal News

ഇ.എം.എസ്സ്.ഗവ: ഹയർ സെക്കൻ്ററി പഠനകേന്ദ്രത്തിൽ സാക്ഷരതാ ദിനാചരണം നടത്തി

ഇ.എം.എസ്സ്.ഗവ: ഹയർ സെക്കൻ്ററി പഠനകേന്ദ്രത്തിൽ സാക്ഷരതാ ദിനാചരണം നടത്തി

പെരുമണ്ണ: 
ഇ.എം.എസ്സ്.ഗവ: ഹയർ സെക്കൻ്ററി പഠനകേന്ദ്രത്തിൽ സാക്ഷരതാ ദിനാചരണം നടത്തി. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് 5-ാം വാർഡ് മെമ്പർ ഷെമീർ.കെ 'അക്ഷരദീപം' തെളിയിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻ്ററി തുല്യതാ അധ്യാപകരായ താര ടീച്ചർ, ദീപ്തി ടീച്ചർ, 10-ാം തരം അധ്യാപികയായ അഞ്ജുഷ ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് പത്താംതരം ക്ലാസ്സ് കോർഡിനേറ്റർ സുബൈദ പി.എം അധ്യക്ഷത വഹിച്ചു.ഹയർ സെക്കൻ്ററി കോർഡിനേറ്റർ വിലാസിനി.കെ, സ്വാഗതവും പ്ലസ് ടു ക്ലാസ്സ് ലീഡർ പ്രബീഷ് കെ. നന്ദി യു പറഞ്ഞു.

Don't Miss
© all rights reserved and made with by pkv24live