പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ ഒളവണ്ണ കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നടത്തി
പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ 183 നമ്പർ ബൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒളവണ്ണ കൊടിനാട്ടുമുക്കിൽ സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജന:സെക്രടറി എം. ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം നിയോജമണ്ഡലം വൈസ് പ്രസിഡണ്ട് യു എം. പ്രശോഭ് മുഖ്യപ്രഭാഷണം നടത്തി. ബൂത്ത് പ്രസിഡണ്ട് മനോജ് ഇടത്തിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡണ്ട് എസ് എൻ. ആനന്ദൻ, ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡണ്ട് എം.ഉണ്ണികൃഷ്ണൻ, പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ജന: സെക്രട്ടറിമാരായ മരക്കാട്ട് രാധാകൃഷ്ണൻ, സുബൈർ കൈമ്പാലം, ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ജന: സെക്രട്ടറിമാരായ റനിൽകുമാർ മണ്ണൊടി, വിപിൻ തുവ്വശ്ശേരി, കോൺഗ്രസ്സ് നേതാവ് കെ.പി. ഫൈസൽ, രാഹുൽ വാപ്പാഞ്ചേരി എന്നിവർ സംസാരിച്ചു