പുതുപ്പാടിയിൽ കുടുംബശ്രീ വിഷുചന്ത ആരംഭിച്ചു
താമരശ്ശേരി:
പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ നേതൃത്വത്തിൽ വിഷുചന്ത ആരംഭിച്ചു. 21 വാർഡുകളിലേയും കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കിയ തനതായ ഉൽപ്പന്നങ്ങൾ,വിവിധ യിനം പച്ചക്കറികൾ,നാടൻ പലഹാരങ്ങൾ,വിവിധ തരം പായസങ്ങൾ, മസാല പൊടികൾ,കൂവപൊടി, പനമ്പൊടി, തുണിത്തരങ്ങൾ എന്നിവയാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചന്തയിൽ കുടുംബശ്രീ അംഗങ്ങൾ വിൽപനക്കായി ഒരുക്കിയിരിക്കുന്നത്.വിഷുചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്‌സൺ ഷീബ സജി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ആയിഷബീവി,സിന്ദു ജോയി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷവിനോദ്,ശ്രീജ ബിജു, അമൽരാജ്,ഡെന്നി വർഗീസ്,അസി.സെക്രട്ടറി കെ.സുഭാഷ്, ഉപസമിതി കൺവീനർമാരായ വിജയ ഗോപാലകൃഷ്ണൻ, ശകുന്തള ശ്രീധരൻ എന്നിവർ സംസാരിച്ചു