യുവതരംഗ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് തയ്യിൽ താഴം പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് ജൈവ പച്ചകറി തോട്ടം ഒരുക്കി
പെരുമണ്ണ :
യുവതരംഗ ആർട്സ് ആൻ്റ്, സ്പോർട്സ് ക്ലബ്ബ് തയ്യിൽ താഴം പത്താം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ജൈവ പച്ചക്കറി കൃഷി തൈ നടീൽ ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ ഉദ്ഘാടനം ചെയ്തു.
വിളവെടുപ്പ് ഉദ്ഘാടനം പെരുമണ്ണ പഞ്ചായത്ത് കൃഷി ഓഫീസർ ശ്യാംദാസ് നിർവ്വഹിക്കുകയും,വിൽപ്പന ഉദ്ഘാടനം വേലായുധൻ വിബേധ നിർവ്വഹിക്കുകയും ചെയ്തു.
പരിപാടിയിൽ അൽ അമീർ പെരുമണ്ണ,വിനോദൻ പി വി, യൂനുസ്,നഫ്‌സൽ,കാർത്തിക്,നവീൻ,ഹാരിസ് തുടങ്ങി ഒട്ടനവധി പേർ പങ്കെടുത്തു.