വയനാട് ചുരത്തിലെ ആറാം വളവ് വനത്തിൽ നിന്നും ഓടിക്കൊണ്ടിരിക്കുന്ന
ബൈക്കിൽ പാറക്കല്ല് വീണ് മരണപ്പെട്ട അഭിനവിൻ്റെ വീട് വയനാട് ചുരം സംരക്ഷണ സമിതി ഭാരവാഹികൾ സന്ദർശിച്ചു
താമരശ്ശേരി : വയനാട് ചുരത്തിലെ ആറാം വളവിൽ വനത്തിൽ നിന്ന് പാറക്കല്ല്വീണു ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ പതിച്ച് മരണപ്പെട്ട മലപ്പുറം വണ്ടൂർ സ്വദേശി അഭിനവിൻ്റെ വീട് അടിവാരം വയനാട് ചുരം സംരക്ഷണ സമിതി ഭാരവാഹികൾ സന്ദർശിച്ചു -
ചുരത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി സംഭവിച്ച ഈ പ്രകൃതിദുരന്തത്തിൽ ഒരാൾ മരണപ്പെടുകയും കൂടെയുള്ളയാൾക്ക് ഗുരുതരമായ പരിക്ക് പറ്റുകയും ചെയ്തിരുന്നു. സമിതി ഭാരവാഹികളായ ശ്രീ, മൊയ്തു മുട്ടായി, പി.കെ സുകുമാരൻ, ജസ്റ്റിൻ ജോസ്, അബ്ദുൾ ലത്തീഫ് എന്നിവരും മുൻ ബ്ലോക്ക് പഞ്ചായത്ത്അംഗംഇ,കെ വിജയനും ഉൾപ്പെടെയുള്ള സംഘമാണ് വീട് സന്ദർശിച്ച് കുടുംബാഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേർന്നത്.