Peruvayal News

Peruvayal News

ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്ക് പെൻഷൻ നടപ്പാക്കണം

ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്ക് പെൻഷൻ നടപ്പാക്കണം

ഒളവണ്ണ : 
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായി അഞ്ച് വർഷം പൂർത്തിയാക്കിയവർക്ക് പെൻഷൻ ഏർപ്പെടുത്തണമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ ആവശ്യപ്പെട്ടു. ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ പഞ്ചായത്ത് രാജ് ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാകാലങ്ങളിൽ കോൺഗ്രസ്സ് നടപ്പാക്കിയ പദ്ധതികളെ തുടക്കത്തിൽ എതിർക്കുകയും പിന്നീട് പേര് മാറ്റി തങ്ങളുടേതാക്കി നടപ്പാക്കുകയും ചെയ്യുന്ന പ്രവണതയുള്ളവരാണ് കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്നത്. രാജീവ് ഗാന്ധിയും പി വി നരസിംഹറാവുവും യാഥാർത്ഥ്യമാക്കിയ ഗാന്ധിദർശനമായ പഞ്ചായത്ത് രാജ് പേര് മാറ്റി ജനകീയാസൂത്രണമാക്കി സിൽവർ ജൂബിലി ആഘോഷിച്ചവർ പാർലമെൻറിൽ പഞ്ചായത്ത് രാജ് നിയമനിർമ്മാണത്തെ പരാജയപ്പെടുത്തിയവരാണെന്നും പ്രവീൺ കുമാർ പറഞ്ഞു.

ഒളവണ്ണ കണ്ടെടുത്ത ത്രിതല പഞ്ചായത്ത് അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. മണ്ഡലം പ്രസിഡണ്ട് വിനോദ് മേക്കോത്ത് അധ്യക്ഷത വഹിച്ചു. ദിനേശ് പെരുമണ്ണ, ചോലക്കൽ രാജേന്ദ്രൻ, എ ഷിയാലി, വി പി രാജൻ, സുജിത് കാഞ്ഞോളി, സി സെയ്തുട്ടി ഹാജി, മണാൽ വാസുദേവൻ, ഷാജു തച്ചിലോട്ട്, ധനീഷ് മുതലക്കണ്ടി എന്നിവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live