Peruvayal News

Peruvayal News

ലോക ഭൗമദിനത്തിൽ കുന്നമംഗലം കാശ്മീരി കുന്നിലേക്ക് പ്രകൃതി യാത്രയും കുന്നിൻ്റെ ശുചീകരണവും നടത്തി പെരിങ്ങളം ഗവ: ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്

ലോക ഭൗമദിനത്തിൽ കുന്നമംഗലം കാശ്മീരി കുന്നിലേക്ക് പ്രകൃതി യാത്രയും കുന്നിൻ്റെ ശുചീകരണവും നടത്തി പെരിങ്ങളം ഗവ: ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്

ലോകഭൗമദിനമായ ഇന്ന് പെരിങ്ങളം ഗവ ഹയർ സെക്കൻഡറി എൻ എസ് എസ് യൂണിറ്റിലെ വാളൻറിയർമാർ ചുറ്റുമുള്ള പച്ചപ്പും തണുത്ത കാറ്റും വിശാലമായ കുന്നും കൊണ്ട് കുന്നമംഗലത്തെ പ്രകൃതി രമണിയമായ സ്ഥലമായ  കാശ്മീരി കുന്നിലേക്ക് പ്രകൃതിയെ അറിഞ്ഞ് ഒരു യാത്ര നടത്തുകയും മലിനമായിരുന്ന കുന്നിലെ പ്രദേശങ്ങളിലെ മാലിന്യമുക്തമാക്കുകയും ചെയ്തു. കുന്നിൽ അവിടിവടെയായി ചിതറി കിടന്നിരുന്ന  പ്ലാസ്റ്റിക്ക് കുപ്പിയും ബിയർ ബോട്ടിലും പ്ലാസിക്ക് കവറുകളും വലിയ ചാക്കിലാക്കി കുന്നിറങ്ങി ഹരിതകർമ്മസേന അംഗങ്ങളെ ഏൽപ്പിച്ചു. പാട്ടും തമാശകളുമായി പ്രകൃതി സുന്ദരമായ സ്ഥലത്ത് കുറച്ച് സമയം ചിലവഴിച്ചതിന്  ശേഷം കുറെ മധുരമുള്ള ഓർമ്മകളുമായി സന്ധ്യക്ക് മുൻപ് കുന്നിറങ്ങി.പ്രോഗ്രാം ഓഫിസർ രതീഷ് ആർ നായർ, വാളൻ്റിയർ ലീഡർ ശോഭിത്ത്, മാളവിക വാളൻ്റിയർ പുണ്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live