Peruvayal News

Peruvayal News

എസ്കെഎസ്എസ്എഫ് പരപ്പൻപൊയിൽ ടൗൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും മജ്ലിസുന്നൂർ പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

ഇഫ്താർ സ൦ഗമ൦ നടത്തി

പരപ്പൻപൊയിൽ : എസ്കെഎസ്എസ്എഫ് പരപ്പൻപൊയിൽ ടൗൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും മജ്ലിസുന്നൂർ പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. ഹൈലാന്റ്‌  ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച  പരിപാടിയില്‍ അഞ്ഞൂറോളം പേർക്ക് ഇഫ്താർ സൗകര്യം ഒരുക്കി. എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്  ഉദ്ഘാടനം  ചെയ്തു. ഇഫ്താർ സംഗമങ്ങള്‍ ഒത്തൊരുമയുടെയും കൂട്ടായ്മയുടെയും പ്രതീകമാണെന്നും യുവാക്കളുടെ പങ്കാളിത്തം ഏറെ പ്രതീക്ഷയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ബദർ  അനുസ്മരണ പ്രഭാഷണം പികെ മുഹമ്മദ് ബാഖവി അല്‍ ഹൈത്തമി നടത്തി. മജ്ലിസുന്നൂറിന് കെ അബ്ദുല്‍ ബാരി ബാഖവി നേതൃത്വം നൽകി.  വാവാട് മഹല്ല് ഖാളി കെ അബ്ദുല്ല ബാഖവി പ്രാർത്ഥന നിർവഹിച്ചു. താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെടി അബ്ദുറഹിമാന്‍ മാസ്റ്റർ, മുസ്തഫ നിസാമി, അസീസ് മദനി, ഇല്യാസ് മൗലവി, എംടി അയ്യൂബ് ഖാന്‍, എംപി മൂസ മാസ്റ്റർ, വാഹിദ് അണ്ടോണ, കുഞ്ഞഹമ്മദ് മാസ്റ്റർ, പികെ സലീം, വികെ അബ്ദു ഹാജി, എ പി മൂസ,  മുഹമ്മദ് നഈം വി കെ എന്നിവർ സംസാരിച്ചു.
SKSSF പരപ്പൻപൊയിൽ ടൗൺ ജനറൽ സെക്രട്ടറി മുഹമ്മദ് റിസാല്‍ കെ കെ സ്വാഗതവും വർക്കിംഗ് സെക്രട്ടറി ജാബിർ ഇ കെ നന്ദിയും പറഞ്ഞു.  പ്രസിഡന്റ് മിസ്ബാഹ് അശ്അരി അദ്ധ്യക്ഷത വഹിച്ചു. 
 പരിപാടിയില്‍ സമസ്ത പൊതുപരീക്ഷയില്‍ 5, 7, 10, 12 എന്നീ ക്ലാസുകളില്‍ നിന്ന് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
Don't Miss
© all rights reserved and made with by pkv24live