പുളിക്കൽതാഴം പുൽപറമ്പിൽ റോഡ് ഉദ്‌ഘാടനം ചെയതു
പെരുമണ്ണ:
പെരുമണ്ണ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് പുളിക്കൽതാഴം പുൽപറമ്പിൽ റോഡ് എം കെ.രാഘവൻ എം പി യുടെ ഫണ്ടിൽനിന്നും മൂന്ന് ലക്ഷം രൂപയുടെ പണി പൂർത്തീകരിച്ചത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെകെ ഷമീർ, വാർഡ് വികസന സമതി കൺവീനർ ടി.സൈതുട്ടി, പി പി വിജയകുമാർ, അഷറഫ് എംകെ, ഹരിദാസൻ എംകെ, ഗഫൂർ എം കെ, നാസർ .പി തുടങ്ങിയവർ സംബന്ധിച്ചു.