ഞങ്ങളും കൃഷിയിലേക്ക് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പെരുമണ്ണപഞ്ചായത്ത് തല ഉദ്ഘാടനം കുന്ദമംഗലം എം എൽ എ അഡ്വ.പി.ടി.എ റഹീമിന് വിത്ത് നൽകി കൊണ്ട് ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡണ്ട് സി.ഉഷ നിർവ്വഹിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് അദ്ധ്യക്ഷം വഹിച്ചു സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.പ്രേമദാസൻ. ദീപ കമ്പുറ ഞ്ഞ്, എം എ പ്രതീഷ് മെമ്പർമാരായ പി.ആരിഷ്, വി.പി കബീർ.സുധീഷ് കൊളായി, ബ്ലോക്ക് മെമ്പർ ശ്യാമള പറശ്ശേരി, വിജയൻ വിളക്കു മഠം, കൃഷി ഓഫീസർ പി.ശ്യാംദാസ് , ദാസൻ വിളക്കു മഠം എന്നിവർ സംസാരിച്ചു