മാവൂർ പ്രസ് ഫോറം ഇഫ്താർ സംഗമം നടത്തി
മാവൂർ:
മാവൂർ പ്രസ് ഫോറം ഇഫ്താർ സംഗമം പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട് ഉദ്ഘാടനം ചെയ്തു. മാവൂർ പ്രസ് ഫോറത്തിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് അബ്ദുള്ള മാനൊടുകയിൽ അധ്യക്ഷത വഹിച്ചു. മാവൂർ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി. അബ്ദുൽ ലത്തീഫ്, പി.ടി. മുഹമ്മദ്, നിധീഷ് നങ്ങാലത്ത്, പി. ശ്രീനിവാസൻ, വി.എൻ. അബ്ദുൽ ജബ്ബാർ, കെ.എം.എ. റഹ്മാൻ, ഫൈസൽ പെരുവയൽ, മുഹമ്മദ് കോയ കായലം, സത്യദാസ് മേച്ചേരിക്കുന്ന്, ഉമറലി ശിഹാബ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.എം. അബൂബക്കർ സ്വാഗതവും ട്രഷറർ സി. സുരേഷ് ബാബു നന്ദിയും പറഞ്ഞു.