Peruvayal News

Peruvayal News

രാമനാട്ടുകര ഷോപ്പിംഗ് ഫെസ്റ്റിവൽ 2022ആരംഭിക്കുന്നു

രാമനാട്ടുകര ഷോപ്പിംഗ് ഫെസ്റ്റിവൽ 2022
ആരംഭിക്കുന്നു
രാമനാട്ടുകര 
നഗര സൗന്ദര്യവത്കരണ പദ്ധതിയിലൂടെ  അണിഞ്ഞൊരുങ്ങിയ
രാമനാട്ടുകരയിൽ ഇനിയുള്ള നാളുകൾ അവിസ്മരണീയമാക്കുന്നതിന്റെ ഭാഗമായി
 ഓണം വരെ നീണ്ടു നില്ക്കുന്ന രാമനാട്ടുകര
ഷോപ്പിംഗ് ഫെസ്റ്റിവൽ
നടത്താൻ രാമനാട്ടുകരയിൽ നടന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യോഗം തീരുമാനിച്ചു ,
വ്യാപാര മേഖലയിൽ തുടർച്ചയായി വന്ന പ്രതിസന്ധികൾ മറികടക്കുന്നതിനായി ആവിശ്കരിച്ച സമ്മാന പദ്ധതിയിൽ കാറും നിരവതി ബൈക്കുകളും ,മറ്റു ഗൃഹോപകരണങ്ങളും
സമ്മാനങ്ങളായി
നല്കുന്നു ,പദ്ധതിയിൽ
രാമനാട്ടുകരയിലെ മുഴുവൻ സ്ഥാപനങ്ങളിൽ നിന്നും ഉപഭോക്താക്കൾക്ക് കൂപ്പൺ ലഭിക്കുന്നതാണ് ,
മാസത്തിൽ രണ്ട് തവണ നറുക്കെടുപ്പ് നടത്തി ആയിരത്തിലേറെ സമ്മാനങ്ങൾ വിതരണം ചെയ്യും ,യോഗം മണ്ഡലം സിക്രട്ടറി സലീം രാമനാട്ടുകര ഉത്ഘാടനം ചെയ്തു , പ്രസിഡന്റ് അലി പീ ബാവ അധ്യക്ഷത വഹിച്ചു ,പി എം അജ്മൽ , പി പി എ നാസർ ,പി ടി ചന്ദ്രൻ ,അസ്ലം പാണ്ടികശാല ,സി ദേവൻ ,ടി മമ്മദ് കോയ ,
സി സന്തോഷ് കുമാർ ,എ കെ അബ്ദുൽ റസാഖ് ,എം കെ സമീർ ,
പി പി വിനോദ് കുമാർ ,അജയ്കുമാർ സിപി ,ഹബീബ് അൽഫ എന്നിവർ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live