പുണ്യമാസത്തിൽ സാഹോദര്യത്തിന്റെ വിരുന്നൊരുക്കി
ഇഫ്താർ സംഗമം
കുറ്റിക്കാട്ടൂർ : ജമാഅത്തെ ഇസ്ലാമി കുറ്റിക്കാട്ടൂർ ഹിറ സെന്ററിൽ സംഘടിപ്പിച്ച ഇഫ്താർ സാഹോദര്യത്തിന്റെയും
സ്നേഹത്തിന്റെയും സംഗമ വേദിയായി.
കുറ്റിക്കാട്ടൂർ യൂണിറ്റ് പ്രസിഡന്റ് ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
ഡോ.കെ.അബ്ദുറഹിമാൻ റമദാൻ സന്ദേശം നൽകി.
പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈ.പ്രസി. അനീഷ് പാലാട്ട് , ബ്ലോക്ക് മെമ്പർ നെരോത്ത് അബൂബക്കർ, സി.ടി.സുകുമാരൻ, ഇ.പ്രദീപ് കുമാർ, ശിവാനന്ദൻ , വ്യാപാരി വ്യവസായി സെക്രട്ടറി ഹബീബ് റെയിൻബോ , എം.ടി.മുഹമ്മദ് മാസ്റ്റർ, അഡ്വ. ആരിഫ്, റബീഅ് (മീഡിയവൺ) തുടങ്ങി
ഒട്ടേറെ സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുത്തു.
റഹ്മാൻ കുറ്റിക്കാട്ടൂർ സ്വാഗതം പറഞ്ഞു.