ചെറുവാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പ്രീ-സ്കൂൾ പഠനമൊരുങ്ങുന്നു
ചെറുവാടി :
ആധുനിക വിദ്യാഭ്യാസത്തിന്റെ വഴക്കത്തിനൊത്ത് ചെറുവാടി ഗവ:ഹയർസെക്കണ്ടറി സ്കൂളിൽ പ്രീ സ്കൂൾ പഠനമൊരുക്കുന്നു. 3-വയസ്സ് മുതൽ പ്രായമുള്ള കുട്ടികളുടെ വൈക്ഞാനിക, വൈകാരിക,മാനസിക സീമകൾക്ക് അനുഗുണ രീതിയിൽ പ്രത്യേകം സജ്ജമാക്കിയ പ്രബോധന രീതിയിലാണ് പ്രീ സ്കൂൾ പഠന സൗകര്യം ആരംഭിക്കുന്നത്.
സ്കൂളിൽ നടന്ന കൂടിയാലോചനാ യോഗം എൻ അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് സിവി അബ്ദു റസാഖ് അധ്യക്ഷനായി.
കെവി അബ്ദുസ്സലാം മാസ്റ്റർ, ബച്ചു ചെറുവാടി, നസീർ മാസ്റ്റർ, അസീസ് കുന്നത്ത്, എൻ ജമാൽ, ശരീഫ് കൂട്ടക്കടവ്, ശശി വേകാട്ട്, ജയലക്ഷ്മി ടീച്ചർ, സബിത് മാസ്റ്റർ ആസാദ് മാസ്റ്റർ, നിയാസ് ചെറുവാടി, ഷാജി മാസ്റ്റർ, എൻ.വി അബ്ദുറഹിമാൻ മാസ്റ്റർ, മജീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
സ്കൂൾ ഹെഡ് മിസ്ട്രസ് അജിത ടീച്ചർ സ്വാഗതവും
ചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.