വിഖായ ഇഫ്താർ ടെന്റ്ന് തുടക്കം
രാമനാട്ടുകര:
എസ്.കെ.എസ്.എസ്.എഫ് ഫറോക്ക് മേഖല വിഖായ സമിതി യാത്രകാർക്ക് ഒരുക്കിയ ഇഫ്താർ ടെന്റ് രാമനാട്ടുകര പൂവന്നൂർ പള്ളിയിൽ സയ്യിദ് മുബഷിർ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. മുബഷിർ അസ്‌ലമി കള്ളിക്കൂടം, മുഹമ്മദ് ഇഹ്‌സാൻ പുളിഞ്ചോട്, സഹദ് തലഞ്ഞിപ്പാടം, റഫീഖ് വൈദ്യരങ്ങാടി, സൽമാൻ ഫൈസി കള്ളിക്കൂടം, ശരീഫ് പൂവന്നൂർ, സുഹൈൽ പൂവന്നൂർ,ബാസിത് കള്ളിക്കൂടം,മുബഷിർ പൂവന്നൂർ എന്നിവർ സംബന്ധിച്ചു.