SKSSF കളൻതോട് യൂണിറ്റ്
ത്വലബ മീറ്റും അനുമോദനവും സംഘടിപ്പിച്ചു.
കളൻതോട് :
സമസ്ത പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കലും മഹല്ലിൽ നിന്നും മത ഭൗതിക വിദ്യാഭ്യാസം നേടുന്നവരെ അനുമോദിക്കലും സംഘടിപ്പിച്ചു. SKSSF കളൻതോട് യൂണിറ്റ് സംഘടിപപ്പിച്ച പരിപാടിയിൽ SKSSF സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഒ.പി.എം അഷ്റഫ് ഉന്നത വിജയികളായ അമാൻ മുഹമ്മദ് (അഞ്ചാം ക്ലാസ്) സ്വാലിഹ് . ഇകെ (പത്താംക്ലാസ്) എന്നിവർക്ക് അവാർഡ് ദാനം നടത്തി. മദ്രസ സ്വദർ മുഅല്ലിം അഷ്റഫ് ദാരിമി ഉൽഘാടനം നിർവഹിച്ചു. ചടങ്ങിൽ സയ്യിദ് ഹൈദ്രോസ് തങ്ങൾ, മഹ്റൂഫ് വാഫി , വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ,ബുജൈർ ഹസനി, സിദ്ധീഖ് മാസ്റ്റർ, ശാഫി അശ്അരി, റമീസ് അശ്അരി, ആസിഫ് എന്നിവർ സംസാരിച്ചു