SKSSF മാവൂർ ടൗൺ ഓഫീസ് ഉദ്ഘാടനവും സഹചാരി സെന്റർ സമർപ്പണവും, ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.
മാവൂർ :
എസ്.കെ.എസ്.എസ്.എഫ് മാവൂർ യൂണിറ്റ് സഹചാരി റിലീഫ് സെന്റർ & യൂണിറ്റ് ഓഫീസ് മാവൂർ ടൗൺ മഹല്ല് ഖത്തീബ് മുജീബ് റഹ്മാൻ ഹസനി ഉദ്ഘാടനം നിർവഹിച്ചു. . ഷമീർ മാവൂർ (എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ് )അധ്യക്ഷതയിൽ ചേർന്ന പ്രസ്തുത പരിപാടിയിൽ മാവൂർ ഗ്രാമപഞ്ചായത്ത പ്രസിഡണ്ട് ഉമ്മർ മാഷ് മുഖ്യഅഥിതിയായി.
"സമർപ്പണം"എന്ന വിഷയം അവതരിപ്പിച്ചു ജസീം വളപ്പിൽ ക്ലാസിന് നേതൃത്വം നൽകി. അലവി കുട്ടി ഹാജി (മഹല്ല് പ്രസിഡന്റ് ), ഷാഫി ഫൈസി പൂവാട്ടുപറമ്പ (എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖല പ്രസിഡന്റ് ), ജാഫർ കെ.(എസ്.വൈ.എസ് മാവൂർ പഞ്ചായത്ത് സെക്രട്ടറി)ഹിസ്ബുള്ള ഫൈസി, ശുകൂർ പാറമ്മൽ (മേഖല സഹചാരി സെക്രട്ടറി), മുനീർ മാവൂർ (മാവൂർ ക്ലസ്റ്റർ സെക്രട്ടറി ), അസിസ് മാവൂർ (സഹചാരി ക്ലസ്റ്റർ ചെയർമാൻ ), മുനീർ മാവൂർ (വിഖായ സെക്രട്ടറി ), ആലി ഹസ്സൻ, നിയാസ് അൻവരി തുടങ്ങിയവർ സംസാരിച്ചു യോഗത്തിൽ ഹാഷിർ അലി (യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി )സ്വാഗതവും ഇജാസ് അലി (ട്രഷറർ എസ്.കെ.എസ്.എസ്.എഫ് )നന്ദിയും പറഞ്ഞു.