കെഎസ്ആർടിസി തൊഴിലാളികളെ വഴിയാധാരമാക്കി
കെ എസ് ടി ഇ ഒ (എസ്ടിയു)
കെഎസ്ആർടിസി തൊഴിലാളികളെ വഴിയാധാരമാക്കി ഇടത് പക്ഷ സർക്കാർ തൊഴിലാളി വഞ്ചകരായിമാറി, കെഎസ്ടിഇഒ (എസ്ടിയു)
ഏപ്രിൽ മാസത്തെ ശമ്പളം പതിനൊന്നാoതിയ്യതി ആയിട്ടും നൽകാതെ റംസാനും വിഷുവും ഈസ്റ്ററുമെല്ലാം ഉള്ള തൊഴിലാളികളെ പട്ടിണിക്കിട്ട് ശമ്പളം നൽകാതെ ഇടത് പക്ഷ സർക്കാർ അഴിമതി മാത്രം ലക്ഷ്യമിട്ട് കെഎസ്ആർടിസിയുടെ മരണമണിയായ ഷിഫ്റ്റ് നടപ്പാക്കുകയാണന്ന് കെഎസ്ടിഇഒ (എസ്ടിയു)സംസ്ഥാന സമിതി കുറ്റപ്പെടുത്തി, കെഎസ്ആർടിസിയേക്കാളും നഷ്ടത്തിലുള്ള കെഎസ്ഇബി അടക്കമുള്ള പൊതു മേഖലസ്ഥാപനങ്ങളിൽ ശമ്പളം കൃത്യമായി കൊടുക്കുന്ന സർക്കാർ ഗവൺമെൻ്റ് നിശ്ചയിക്കുന്ന റൂട്ടിൽ ഗവൺമെൻ്റ് തീരുമാനങ്ങൾക്കനുസരിച്ച് സർവ്വീസ് നടത്തുന്ന പൊതുജനങ്ങളുടെ സുരക്ഷിത യാത്രാ സംവിധാനമായ കെഎസ്ആർടിസിയിലെ തൊഴിലാളികളെ മാത്രം പട്ടിണിക്കിടുകയാണ്, ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നത് മുതൽ സ്വകാര്യ കുത്തക മുതലാളിമാരെ സംരക്ഷിക്കുന്നതിന് വേണ്ടി കെഎസ്ആർടിസിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നത്, പുതിയ ബസ്സുകൾ നിരത്തിലിറക്കാതെ ഓടുന്ന ബസ്സുകൾ തന്നെ കയറ്റിയിട്ട് പൊതുജനങ്ങൾക്ക് യാത്രാദുരിതം മാത്രം സമ്മാനിച്ച് നഷ്ട്ടക്കഥകൾ പറഞ്ഞു കൊണ്ട് തൊഴിലാളികൾക്ക് ശമ്പളം നൽകാതിരിക്കുകയാണ്,, കെഎസ്ആർടിസിയെ ലാഭത്തിലാക്കും എന്ന് പറഞ്ഞ് അധികാരത്തിലേറിയ ഗതാഗത മന്ത്രിയും സർക്കാറും കെഎസ്ആർടിസിയുടെ അന്തകരായി മാറുന്ന കാഴചയാണ് പൊതുജനം കാണുന്നത്, സ്വിഫ്റ്റ് എന്ന പേരിൽ കെഎസ്ആർടിസിക്ക് സമാന്തരമായി പുതിയ കമ്പനി തുടങ്ങി കുത്തക മുതലാളിമാരുടെ ബസ്സുകൾ വാടകക്കെടുത്ത് കെഎസ്ആർടിസിയുടെ ആകെയുള്ള വരുമാനമാർഗമായിരുന്ന ഇൻ്റർ സ്‌റ്റേറ്റ് അടക്കമുള്ള ദീർഘദൂര സർവ്വീസുകളിൽ കെഎസ്ആർടിസി തൊഴിലാളികളെ വിശ്വാസത്തിലെടുക്കാതെ കോവിഡ് കാലത്ത് മാറ്റി നിർത്തിയ എംപാനൽ തൊഴിലാളികളേയോ പിഎസ്സി ലിസ്റ്റിലുള്ളവരേയോ എടുക്കാതെ കെഎസ്ആർടിസിയിൽജീവനക്കാർ അധികമാണന്ന് പറയുന്നഇടത് പക്ഷ ഗവൺമെൻറും മന്ത്രിയും ഇടത് പക്ഷ അനുഭാവികളായപുറമെ നിന്നുള്ളവരെ തിരുകിക്കയറ്റി കുത്തക മുതലാളിമാർക്ക് കെഎസ്ആർടിസിയെ തീറെഴുതിക്കൊടുക്കുന്ന നിലപാടാണ് ഇപ്പോൾ നടത്തുന്നത്, കിട്ടിയ രണ്ടര വർഷം കൊണ്ട് കെഎസ്ആർടിസിയെ അസ്ഥികളും വരുമാനവും ഇല്ലാതാക്കി തൊഴിലാളികളെ കിട്ടുന്ന സമയങ്ങളിൽ അധിക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്ത് കൊണ്ട് നഷ്ടക്കണക്കുകൾ തൊഴിലാളികളുടെ തലയിൽ വെച്ച് കെട്ടി തൻ്റെ കഴിവ് കേട് മറച്ച് വെച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഗതാഗത മന്ത്രി രാജിവെച്ച് പുറത്ത് പോകുകയാണ് വേണ്ടതെന്നും യൂണിയൻ അഭിപ്രായപ്പെട്ടു, ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചും കെഎസ് ർ ടിസിയുടെ അന്തകനായ സ്വിഫ്റ്റ് സർവ്വീസ് നാളെ തുടക്കം കുറിക്കുന്നത് കൊണ്ടും പ്രതിഷേധ സൂചകമായി നാളെ ഏപ്രിൽ പതിനൊന്നാം തിയ്യതി കെഎസ്ടിഇഒ (എസ്ടിയു) വഞ്ചനാദിനമായി ആചരിക്കാനും തീരുമാനിച്ചു, മറ്റ് തൊഴിലാളി യൂണിയനുകളുമായ് സഹകരിച്ച് മുന്നോട്ടുള്ള ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനും ഓൺലൈനിൽ ചേർന്ന യൂണിയൻ സംസ്ഥാനപ്രവർത്തക സമിതി തീരുമാനിച്ചു,,