താമരശ്ശേരി ശ്രീ അയ്യപ്പ ഭജനമഠത്തിൽ നിർമ്മിക്കുന്ന മണിക്കിണറിന്റെ കുറ്റിയടിക്കൽ കർമ്മം നടത്തി.
താമരശ്ശേരി:
അഖിലഭാരത അയ്യപ്പ സേവാസംഘം താമരശ്ശേരി ശാഖ താമരശ്ശേരി ശ്രീ അയ്യപ്പ ഭജനമഠത്തിൽ നിർമ്മിക്കുന്ന മണിക്കിണറിന് ശിൽപ്പി ശശി വിനായക കുറ്റിയടിക്കൽ കർമ്മം നിർവ്വഹിച്ചു.
അയ്യപ്പ സേവാസംഘം പ്രസിഡണ്ട് ഗിരീഷ് തേവള്ളി, സിക്രടറി കെ.പി. ഷിജിത്ത്, കെ.സി. സത്യപാൽ, അമൃത ദാസ് തമ്പി , പി.ടി. മൂത്തോറൻകുട്ടി, വി.കെ. പുഷ്പാംഗദൻ ,കെ. സരസ്വതി, നീലഞ്ചേരി ബാലകൃഷ്ണൻ നായർ എന്നിവർ സംബന്ധിച്ചു.