ടെൻ ബ്രദേഴ്സ് ഇലവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ മിച്ചം വന്ന പണം ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു
പെരുവയൽ:
ടെൻ ബ്രെദേഴ്സ് പെരുവയൽ എന്ന സൗഹൃദകൂട്ടായ്മ ഇലവൻസ് ടൂർണമെന്റ് സ്കൂൾ ഗ്രൗണ്ടിൽ വെച്ചു നടത്തുകയുണ്ടായി.ആവേശകരമായ മത്സരങ്ങൾകൊടുവിൽ അഭിലാഷ് പൂവ്വാട്ടുപറമ്പ ജേതാക്കൾ ആയി..ജേതാക്കൾക്ക് മാവൂർ സബ് ഇൻസ്‌പെക്ടർ അബ്ബാസ് ട്രോഫികൾ നൽകി..ചടങ്ങിൽ സലിം കരിമ്പാല സ്വഗതം പറഞ്ഞു.. അനൂപ് pg അധ്യക്ഷത വഹിച്ചു.. മുഖ്യഥിതി യായി പെരുവയൽ സെന്റ് saviers up സ്കൂൾ മാനേജർ റവ. ഫാദർ സനൽ ലോറൻസ് പങ്കെടുത്തു.രവികുമാർ പനോളി.ഗിരീഷ് പുത്തഞ്ചേരി.ഉനൈസ് അരീക്കൽ. Ct സുകുമാരൻ. ബിജു mp ആശംസകൾ അറിയിച്ചു കൊണ്ട് ചടങ്ങിൽ പങ്കെടുത്തു. നിജേഷ് മുണ്ടക്കൽ നന്ദി പറഞ്ഞു..
ടൂർണമെന്റ് നടത്തിയതിൽ ബാക്കിയായ പണം രണ്ട് കുടുംബത്തെ സഹായിക്കാൻ വിനിയോഗിച്ചു.. Ten brothers കൺവീനർ വിപിൻ ദാസ് സഹായ ഫണ്ട് വിതരണം ചെയ്തു..ടൂർണമെന്റ് വിജയമാക്കിയ പെരുവയലിലെയും സമീപ പ്രദേശത്തെയും എല്ലാ ഫുട്ബോൾ പ്രേമികൾക്കും ten brothers ന്റെ പേരിൽ നന്ദി അറിയിച്ചു