ആധാർ ചൈൽഡ് എൻറോൾമെന്റ് ക്യാംപ് നടത്തി
ഒളവണ്ണ: ചേരിപ്പാടം അംഗൻവാടിയുടെ ആഭിമുഖ്യത്തിൽ മാത്തറ അക്ഷയ കേന്ദ്രത്തിന്റെ സഹകരണത്തോടെ അഞ്ചു വയസ്സു വരെയുള്ള കുട്ടികൾക്കായി നടത്തിയ ആധാർ എൻറോൾമെന്റ് ക്യാംപ് ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗം ഷിനി ഹരിദാസ് ഉൽഘാടനം ചെയ്തു. അംഗൻവാടി വർക്കർ നഫീസ, ഹെൽപർ ലിജി കെ.എം, ആധാർ സൂപ്പർവൈസർ ശർജിന എം, അക്ഷയ എന്റർപ്രെണർ ഹാസിഫ് ഒളവണ്ണ തുടങ്ങിയവർ സംബന്ധിച്ചു.