Peruvayal News

Peruvayal News

വിമാന ടിക്കറ്റ് നിരക്ക് വർദ്ധന കേന്ദ്ര സർക്കാർ ഇടപെടുക: റസാഖ് പാലേരി

വിമാന ടിക്കറ്റ് നിരക്ക് വർദ്ധന കേന്ദ്ര സർക്കാർ ഇടപെടുക: റസാഖ് പാലേരി 

കോഴിക്കോട് :
കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ കമ്പനികൾ നടത്തുന്ന പകൽ കൊള്ള അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി ആവശ്യപ്പെട്ടു.

ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് തടയുക, പ്രവാസി ചൂഷണം അവസാനിപ്പിക്കുക, ഗൾഫിലേക്ക്‌ കൂടുതൽ വിമാന കമ്പനികൾക്ക് സർവീസ് അനുമതി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു  എയർ ഇന്ത്യ ഓഫീസിലേക്ക് നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസിക്ക്‌ നാട്ടിലും, മറുനാട്ടിലും ചൂഷണം മാത്രമാണ് അധികൃതർ നൽകുന്നത്. കൊച്ചിയിലെ ഖത്തർ വിസ സ്റ്റാമ്പിങ് സെന്റർ വൻ ചൂഷണമാണ് നടത്തികൊണ്ടിരിക്കുന്നത്.

മനം നിറയെ വാഗ്ദാനങ്ങൾ നൽകി പ്രവാസിയെ കബളിപ്പിക്കുന്ന ഏർപ്പാട് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അവസാനിപ്പിക്കണം.
നിശ്ചിത പരിധിക്കപ്പുറം ടിക്കറ്റ് നിരക്ക് ഉയർത്താൻ വിമാന കമ്പനികളെ ഗവണ്മെന്റ് അനുവദിക്കരുത്.

സംസ്ഥാന ജനറൽ സെക്രട്ടറി ഹസനുൽ ബന്ന മുതുവല്ലൂർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ അസ്‌ലം ചെറുവാടി മുഖ്യ പ്രഭാഷണം നടത്തി. പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ സെക്രട്ടറി അഷ്‌റഫ്‌ സി. എച്. സംസാരിച്ചു.

പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡന്റ്‌ യൂസുഫ് മൂഴിക്കൽ സ്വാഗതവും, സെക്രട്ടറി കെ. സലാഹുദ്ധീൻ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live