മലർവാടി ബാലോത്സവം.
കുന്ദമംഗലം:
ഒരുമയുടെ പുഞ്ചിരി എന്ന തലക്കെട്ടിൽ മലർവാടി ബാലസംഘം ആനപ്പാറ- വരട്ട്യാക്ക് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ കുന്ദമംഗലം നടുവിലശ്ശേരിയിൽ ബാലോത്സവം നടത്തി.
മുതിർന്ന അധ്യാപകൻ എം. പി. അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബാലസംഘം കോ ഓഡിനേറ്റർ റുബീന അധ്യക്ഷത വഹിച്ചു. കുട്ടികളുടെ കലാ - കായിക പരിപാടികൾ അരങ്ങേറി. റഹീമ ഷിറിൻ സ്വാഗതവും വരട്ട്യാക്ക് യൂണിറ്റ് കോ-ഓഡിനേറ്റർ ജസീല നന്ദിയും പറഞ്ഞു. എം. പി. ഫാസിൽ, ഹാഷദ് അമാൻ, ഹൈറുന്നീസ, എൻ.സുഹറ, എൻ.ഷാനിദ, ബുഷറ എന്നിവർ നേതൃത്വം നൽകി.