BHMS ന് അഡ്മിഷൻ ലഭിച്ച സി.കെ റിസാമിനെ എഡ്യുക്ലാപ് ആദരിച്ചു.
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ എഡ്യു ക്ലാപ്പിൻ്റെ ഭാഗമായി കോഴിക്കോട് കാരപറമ്പ് ഗവ.ഹോമിയോ മെഡിക്കൽ കോളേജിൽ ബി.എച്ച്.എം.സ് ന് അഡ്മിഷൻ ലഭിച്ച ചാലക്കൽ നാസറിൻ്റെ മകൻ സി.കെ റിസാമിനെ വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ ഉപഹാരം നൽകി ആദരിച്ചു.ചടങ്ങിൽ പി.പി ഉണ്ണിക്കമ്മു, പി.കെ ഉമ്മർ, കെ.പി അബ്ദുസ്സലാം, പി കെ മൂസ, മുഹമ്മദലി.കെ, നൗഷീർ അലി.എൻ, എ കെ അർഷദ് ഖാൻ,അജ്മൽ പി.കെ, നസീൽ പുളിയക്കോട്, അജ്മൽ പുതുക്കുടി, ഇർഷാദ് കെ, അൻഫിൽ .കെ, അഷ്മിൽ പി പി, അക്മൽ.പി പി ,സഫീർ.കെ, അഫ്നാൻ യൂസുഫ്, ഷാമിൽ കെ, ആദിൽ അബ്ദുല്ല, എന്നിവർ സംബന്ധിച്ചു.