ദയാപുരം റസിഡൻഷ്യൽ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി മിൻഹ മെഹ്‌റിൻ രചിച്ച ഇംഗ്ളീഷ് നോവൽ ഐ ആം ജയിഡഡ്
(I ' m Jaded ) ജില്ലാ കളക്ടർ ഡോ എൻ.തേജ് ലോഹിത് റെഡ്ഢി പ്രശസ്ത ചെറുകഥാകൃത്ത്
പി. കെ പാറക്കടവിനു കൈമാറി പ്രകാശനം ചെയ്തു.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി / സബ് ജഡ്ജ് ശ്രീ എം പി ഷൈജൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദയാപുരം റസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജ്യോതി പി, കുന്ദമംഗലം ഗ്രാമപഞ്ചായത് വാർഡ് മെമ്പർ ശ്രീ ശിവാനന്ദൻ മിന്ഹാ മെഹറിന്റെ മാതാപിതാക്കളായ യൂനുസ് അലി ശ്രീമതി ലജ്‌ന (അദ്ധ്യാപിക, വി എം എച് എം എച് എസ് എസ് , ആനയാംകുന്ന് ). പി പി കുഞ്ഞി മൂസ കോവൂർ എന്നിവർ സംബന്ധിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശിനിയാണ് മിൻഹ മെഹ്റിൻ.