സി.എച്ച് കെയർ
മെഡിക്കൽ ക്യാമ്പ്: നിരവധി പേർക്ക് ആശ്വാസമായി
മുക്കം:
സി.എച്ച് കെയർ കാരശ്ശേരിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നിരവധി രോഗികൾക്ക് ആശ്വാസമായി ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരുടെ സേവനവും മരുന്ന് വിതരണവും ജീവിത ശൈലീ രോഗ നിർണ്ണയവും നടന്നു
ക്യാമ്പ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി.സ്മിത ഉദ്ഘാടനം ചെയ്തു. സി.എച്ച് കെയർ പ്രസിഡൻ്റ് നിസാം കാരശ്ശേരി അധ്യക്ഷനായി വാർഡ് മെമ്പർ റുഖിയ റഹീം, ഡോ.ടി.പി .റാഷിദ്, കെ.പി.മൻസൂർ, കെ.സി.മുനീഷ്, കൃഷ്ണൻ മോണി, ഷബീർ മാളിയേക്കൽ, സംസാരിച്ചു വി.പി അസീസ്, ഒ ആഷിഖ്, വി.പി.ദിൽഷാദ്, ഇ.കെ ഫാസിൽ, ടി.സി നുജൂം, ആദിൽ മുബാറക്, പി.തമന്ന, റിൻഷ മുനീർ നേതൃത്വം നൽകി