സി.എം. മഖാം ഉറൂസ് മുബാറക് ഇന്നു മുതൽ
കോഴിക്കോട് :
തീർഥാടനകേന്ദ്രമായ സി.എം. മഖാം ശരീഫിലെ 32-ാം ഉറൂസ് മുബാറക് ഇന്ന് വ്യാഴാഴ്ച മുതൽ മെയ് 10 വരെ മടവൂരിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അഞ്ചിന് വൈകീട്ട് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളിയും ആറിന് രാവിലെ 9.30-ന് നടക്കുന്ന മഖാം സിയാറത്തിന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും നേതൃത്വം നൽകും.
ഏഴിന് രാവിലെ ഒമ്പതിന് നടക്കുന്ന അനുസ്മരണസമ്മേളനം സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.
നാസർ ഫൈസി കൂടത്തായി അനുസ്മരണപ്രഭാഷണം നടത്തും.
രാത്രി നടക്കുന്ന മതപ്രഭാഷണവേദി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും.
നിസാമുദ്ദീൻ അസ്ഹരി കുമ്മനം പ്രഭാഷണം നടത്തും.
എട്ടിന് ഞായറാഴ്ച വൈകീട്ട് നടക്കുന്ന സ്നേഹസംഗമം എം.കെ. മുനീർ എം.എൽ.എ. ഉദ്ഘാടനംചെയ്യും.