Peruvayal News

Peruvayal News

സി എം വലിയുല്ലാഹി ആണ്ട് നേർച്ചയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

ഊർക്കടവ്: 
മെയ് 24, 25, 26 തീയതികളിൽ ഊർക്കടവ് താഴ്‌വാരത്ത് വെച്ച് നടക്കുന്ന സി എം വലിയുല്ലാഹി ആണ്ട് നേർച്ചയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പ്രമുഖ പ്രഭാഷകൻ മസ്ഊദ് സഖാഫി ഗൂഡല്ലൂർ നിർവഹിച്ചു.  

സ്വാഗത സംഘം ചെയർമാൻ സി എം അബ്ദുൽ അസീസ് ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ആറ്റക്കോയ തങ്ങൾ, അബ്ദുസ്സലാം മുസ്‌ലിയാർ, പുതുക്കോത്ത് അബ്ദു റഹ്മാൻ ഹാജി,  ശഫീഖ് സഖാഫി, സയ്യിദ് ഹാമിദ് സഖാഫി, അബ്ബാസ്  പത്തനാടത്ത്, സയ്യിദ് ജാബിർ സഖാഫി, അബ്ദു റഊഫ് സഖാഫി, അബ്ദുസ്സലാം കല്ലട, വി അബ്ദു റഊഫ്, സി വീരാൻകുട്ടി, സയ്യിദ് യാസീൻ സഖാഫി, ഷഫീഖ് ലത്തീഫി, മിദ്ലാജ് കറുത്തേടത്ത്, അലവി പുതുക്കോത്ത്, പി അബ്ദു തുടങ്ങിയവർ സംബന്ധിച്ചു.

മെയ് 24ന് നടക്കുന്ന മൗലിദ് സദസ്സിന് സിഎം അബൂബക്കർ സഖാഫി മടവൂർ നേതൃത്വം നൽകും. 25ന് ലുഖ്മാനുൽ ഹക്കീം സഖാഫി പുല്ലാരയും 26ന് ദേവർഷോല അബ്ദുൽ സലാം മുസ്‌ലിയാരും പ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും
Don't Miss
© all rights reserved and made with by pkv24live