വാദി മുഖദ്ദസ് സുന്നി സംഘം സംഘടിപ്പിക്കുന്ന സി എം വലിയുല്ലാഹി ആണ്ട് നേർച്ചയുടെ
സ്വാഗത സംഘം രൂപീകരിച്ചു
താഴ്‌വാരം :
വാദി മുഖദ്ദസ് സുന്നി സംഘം സംഘടിപ്പിക്കുന്ന സി എം വലിയുല്ലാഹി ആണ്ട് നേർച്ചയുടെ നൂറ്റിയൊന്ന് അംഗ സ്വാഗതസംഘം രൂപീകരണം സി. എം. വലിയുള്ളാഹിയുടെ വീടായ മടവൂർ ചിറ്റടിമീത്തലിൽ വച്ച് നടന്നു. സി എം വലിയുല്ലാഹിയുടെ സഹോദരപുത്രനായ സി. എം. മുഹമ്മദ് സഖാഫി ഭാരവാഹി പ്രഖ്യാപനം നടത്തി. പ്രധാന ഭാരവാഹികൾ: ചെയർമാൻ: അബ്ദുൽ അസീസ് ഹാജി, ജനറൽ കൺവീനർ: അബ്ദുസ്സലാം മുസ്‌ലിയാർ, ട്രഷറർ: അബ്ദുറഹ്മാൻ ഹാജി, വൈസ് ചെയർമാൻ: കുഞ്ഞി തങ്ങൾ, ഇ.എം അബ്ദു , ടി. സി അബ്ദുള്ള മുസ്‌ലിയാർ, ജോ. കൺവീനർ: എ കെ അബ്ദുറഹ്മാൻ, വിച്ചുട്ടി മാങ്കുടി, വി അബ്ദു റഊഫ്, ചീഫ് കോർഡിനേറ്റർ: സയ്യിദ് ജാബിർ സഖാഫി, കോർഡിനേറ്റർ: സാബിത്ത് സി. എം.