സി.പി.ഐ കൊടിയത്തൂർ ലോക്കൽ സമ്മേളനം സംഘടിപ്പിച്ചു.
ചെറുവാടി :
ചുള്ളിക്കാപറമ്പിൽ പ്രത്യേകം തയ്യാറാക്കിയ സ: ഐ.വി ശശാങ്കൻ നഗറിൽ നടന്ന സി.പി.ഐ കൊടിയത്തൂർ ലോക്കൽ സമ്മേളനം സത്താർ കൊളക്കാടൻ പതാക ഉയർത്തി. സിപിഐ മണ്ഡലം സെക്രട്ടറി കെ മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി.കെ അബൂബക്കർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് ജില്ലാ എക്സികുട്ടീവ് അംഗം പി.കെ കണ്ണൻ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം വി.എ സെബാസ്റ്റ്യൻ, മണ്ഡലം കമ്മിറ്റി അംഗം കെ.എം അബ്ദുറഹിമാൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ഷാജി കുമാർ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി വിബീഷ്, പി.കെ രതീഷ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
വി.എ സണ്ണി, അൽഫോൻസാ ബിജു, അസീസ് കുന്നത്ത് എന്നിവരടങ്ങുന്ന പ്രസീഡിയം കമ്മിറ്റി സമ്മേളനം നിയന്ത്രിച്ചു. പഴംപറമ്പിൽ റേഷൻ ഷോപ്പ് അനുവദിക്കുക, റി: സർവേ172ലെ പട്ടയ പ്രശ്നം എത്രയും വേഗം പരിഹരിക്കുക, മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കിൽ നിന്ന് പണം അപഹരിച്ച കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജി വെക്കുക. തുടങ്ങിയ കാര്യങ്ങൾ സമ്മേളനത്തിൽ പ്രമേയമായി അവതരിപ്പിച്ചു.
ഒൻപത് അംഗ ലോക്കൽ കമ്മിറ്റിയിൽ സെക്രട്ടറിയായി വി.കെ അബൂബക്കറിനെയും അസി: സെക്രട്ടിയായി എം.കെ ഉണ്ണിക്കോയയേയും തിരഞ്ഞെടുത്തു. സ്വാഗതസംഘം കൺവീനർ അസീസ് കുന്നത്ത് സ്വാഗതവും നൗഷാദ് കൊടിയത്തൂർ നന്ദിയും പറഞ്ഞു.