Peruvayal News

Peruvayal News

നവകേരള വികസന സദസ്സ് സിപിഐഎം ജില്ലാക്കമ്മറ്റി സെക്രട്ടറി പി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

നവകേരള വികസന സദസ്സ് സിപിഐഎം ജില്ലാക്കമ്മറ്റി സെക്രട്ടറി പി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ചൂലൂർ:
സിപിഐഎം ചൂലൂർ ലോക്കൽക്കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നവകേരള വികസന സദസ്സ് സിപിഐഎം ജില്ലാക്കമ്മറ്റി സെക്രട്ടറി പി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏരിയാക്കമ്മറ്റി അംഗം ടികെ മുരളീധരൻ അദ്ധ്യക്ഷനായി. 

ജില്ലാക്കമ്മറ്റി അംഗം കെ ബാബു,ഏരിയാ സെക്രട്ടറി പി ഷൈപു,അഡ്വ:പിടിഎ റഹീം എംഎൽഎ,ഏരിയാക്കമ്മറ്റി അംഗങ്ങളായ ഓളിക്കൽ ഗഫൂർ,പി പ്രസാദ്, ലോക്കൽക്കമ്മറ്റി അംഗം എംടി പുഷ്പ എന്നിവർ സംസാരിച്ചു.ചൂലൂർ ലോക്കൽക്കമ്മറ്റി സെക്രട്ടറി എ ഷിജുലാൽ സ്വാഗതവും ലോക്കൽക്കമ്മറ്റി അംഗം കെസി ഗംഗാധരൻ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live