എഡ്യുക്കേഷണൽ & കൾച്ചറൽ ഓർഗനൈസേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ
പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.
അരയങ്കോട്:
എഡ്യുക്കേഷണൽ & കൾച്ചറൽ ഓർഗനൈസേഷൻ (എക്കോ) കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ പാവപ്പെട്ട നൂറോളം കുടുംബങ്ങൾക്ക് റിലീഫിന്റെ ഭാഗമായി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.മഹല്ല് ഖത്തീബ് അഹമ്മദ് രിഫായി ദാരിമി പ്രാർത്ഥനയും കിറ്റ് വിതരണവും നടത്തി.കെ എം മജീദ് മാസ്റ്റർ ( എക്കോ പ്രസിഡൻറ്) അദ്ധ്യക്ഷത വഹിച്ചു.
ടി കെ അഹമ്മദ് മാസ്റ്റർ, വി കെ അബ്ദുല്ല, കെ എം മുഹമ്മദ് മാസ്റ്റർ, എം പി അബ്ദുല്ല, ടി കെ അബ്ബാസ് ഹാജി,എം കെ നസീർ, വി കെ അനസ്, കെ എം അഹമ്മദ് കുട്ടി എന്നിവർ പ്രസംഗിച്ചു. എ കെ ഷാഹിദ് (എക്കോ സെക്രട്ടറി) സ്വാഗതവും എം പി സത്താർ മാസ്റ്റർ നന്ദിയും പറഞ്ഞു.