എളമരം കടവ്
പാലം സന്ദർശിക്കാൻ അവസരമൊരുക്കി
മാവൂർ:
നിർമാണം പൂർത്തിയാക്കി മെയ് 23ന് ഗതാഗതത്തിനു തുറന്നു കൊടുക്കുന്ന എളമരം കടവ് പാലം നടന്നുകാണാൻ അവസരമൊരുക്കി. ചെറിയ പെരുന്നാൾ ദിനത്തിൽ വൈകുന്നേരം 6.30 വരെയാണ് പാലത്തിൽ സന്ദർശകരെ അനുവദിച്ചത്. വിവരം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പാലത്തിൽ ജന പ്രവാഹമായി. കുടുംബസമേതമാണ് പാലത്തിൽ അധികം ആളും എത്തിയത്.