വിദ്യാർത്ഥികൾ ക്യൂയെറ്റ് (സിഇയുടി) സാധ്യതകൾ ഉപയോടപ്പെടുത്തണം : ഇ.ടി മുഹമ്മദ് ബഷീർ എം.പി
പെരുവയൽ:
പുതിയ തലമുറ വിദ്യാസമ്പന്നരാണെന്നും കൂടുതൽ ഉയർച്ച കൈവരിക്കാൻ സെൻട്രൽ യൂനിവേഴ്സിറ്റികളിലെ അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്നും മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
'വെളിച്ചത്തിൻ്റെ വെളിച്ചം തേടാം' സ്വത്വത്തെ പ്രകാശിപ്പിക്കാം എന്ന പ്രമേയത്തിൽ കുന്ദമംഗലം നിയോജക മണ്ഡലം എം.എസ്.എഫ് കാമ്പയിൻ സമാപനം 'റാന്തൽ' സ്റ്റുഡൻ്റ്സ് കോൺഫ്രൻസ് കുറ്റിക്കാട്ടൂർ യമാനിയ്യ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം .
അനീതിക്കെതിരെ ശബ്ദിക്കാൻ കാമ്പസുകളിൽ പെൺകുട്ടികൾ വരെ സജമാണെന്നതിൻ്റെ ഉദാഹരണമാണ് സി.എ.എ വിരുദ്ധ സമരത്തിൽ ഡൽഹിയിൽ കണ്ടതെന്നും ഇ.ടി പറഞ്ഞു.
എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡണ്ട് അൻസാർ പെരുവയൽ അധ്യക്ഷത വഹിച്ചു
മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിൽ നിന്നായി നൂറോളം ഹരിതയുടെ വിദ്യാർത്ഥിനികളടക്കം 250 പേർ പങ്കെടുത്തു.
ക്യാമ്പയിനോടനുബന്ധിച്ച് ശാഖാ ശാക്തീകരണം, പഞ്ചായത്ത് പ്രതിനിധി സംഗമം തുടങ്ങിയവ സംഘടിപ്പിച്ചു.
ഭരണകൂട ഭീകരതക്കെതിരെ ജനാധിപത്യ പ്രതിരോധം ക്യാമ്പസിൽ എന്ന വിഷയത്തിൽ യൂത്ത് ലീഗ് ജന.സെക്രട്ടറി പി കെ ഫിറോസ് സംവദിച്ചു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ് ,. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ ,പ്രശസ്ത മാധ്യമ പ്രവർത്തകൻ നിഷാദ് റാവുത്തർ ,
• യു.സി രാമന്‍
• കെ. മൂസ മൗലവി
• കെ.എം എ റഷീദ്
• ഒ.എം നൗഷാദ്
• അഫ്നാസ് ചോറോട്
അഡ്വ. ഫാത്തിമ തഹ് ലിയ,
• ഖാലിദ് കിളിമുണ്ട,
• കുഞ്ഞിമരക്കാര്‍
• ഹംസ മാസ്റ്റര്‍
• എ.ടി ബഷീര്‍
• വി.പി മുഹമ്മദ് മാസ്റ്റര്‍
ടി പി മുഹമ്മദ്
• പൊതാത്ത് മുഹമ്മദ്
ഷമീർ പാഴൂർ ,
ഷാക്കിർ പാറയിൽ
പി.കെ ഷറഫുദ്ധീൻ ,
• കദീജ കരീം
• സി.കെ ഫസീല
സി.എം മുഹാദ് ,
ഉബൈദ് ജി.കെ,
ജുനൈദ് സി.വി,
ഷിഹാദ് പി.എം,
അന്‍ഫാസ് കാരന്തൂര്‍ ,
തൗഫീഖ് പൂളേങ്കര,
സാഫിര്‍ മുണ്ടുപാലം ,
യാസീന്‍ കൂളിമാട് ,
മുസമ്മില്‍ തെങ്ങിലക്കടവ് ,
അന്‍വര്‍ വി.ഇ,,
ഷാജഹാന്‍ പാഴൂര്‍
നിസാം ചെറൂപ്പ ,
മുര്‍ഷിദ് കീഴ്മാട്,
സംസാരിച്ചു.
ജവാദ് അബ്ദുൽ ഖാദറിൻ്റെ സ്വരമാധുര്യം എല്ലാവരും ആസ്വദിച്ചു.
ഗസൽ ഗായകൻ ജവാദ് അബ്ദുൽ ഖാദർ ഗസൽ അവതരിപ്പിച്ചു.