റേഷൻ വ്യാപാരികൾക്ക് ലഭിക്കുവാനുള്ള കുടിശ്ശിക ഉടൻ നൽകണം
സംസ്ഥാനത്ത് ജില്ലകൾ കേന്ദ്രീകരിച്ചു കൊണ്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ റേഷൻ കടകൾ, മണ്ണെണ്ണ മൊത്തവ്യാപാരികൾ,മുൻമ്പു് നിലനിന്നിരുന്ന സ്വകാര്യ ഹോൾസൈൽ ഡിപ്പോകൾ തുടങ്ങിയവരിൽ നിന്നും ലഭിക്കുവാനുള്ള കുടിശ്ശികകൾ അദാലത്ത് നടത്തി പണം ഈടാക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട് കലട്രേറ്റിൽ ഇന്ന് അദാലത്ത് മീറ്റിങ്ങ് നടത്തുകയുണ്ടായി.
സർക്കാറിലേക്ക് ലഭിക്കേണ്ട പണം അദാലത്തിലൂടെ പിരിച്ചെടുക്കുന്നതോടൊപ്പം 2017-ൽ റേഷൻ കടയിൽ സ്റ്റോക്കുള്ള നോൺ പ്രയോർട്ടി വിഭാഗത്തിൽ നിന്നും മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റിയ ഗോതമ്പിൻ്റെ പണവും, 2020-ൽ റേഷൻ കടയിൽ സ്റ്റോക്കുള്ള അരി സൗജന്യമായി തീരദേശ മേഖലയിൽ മത്സ്യതൊഴിലാളികൾക്ക് വിതരണം നടത്തിയതിൻ്റെ മുതൽമുടക്ക് പണവും, 2017-18- കാലഘട്ടത്തിൽ തിരൂരങ്ങാടി താലൂക്കുകളിൽ അടക്കം വ്യാപാരികളുടെ കമ്മീഷനിൽ വന്ന അപാകതയെ തുടർന്നു് ലക്ഷകണക്കിന് രൂപ കുടിശ്ശിക നൽകാനുള്ള പണം നൽകുന്നതിന്ന് അടിയന്തിര നടപടി ഉണ്ടാക്കുക.
റേഷൻ കടകൾ പരിശോധനാവേളയിൽ ആരോപിക്കുന്ന നിർദ്ദേശങ്ങൾ പോലും കുറ്റങ്ങളായി കണക്കാക്കി പ്രസ്തുത ആരോപണങ്ങൾക്ക് സമാധാനം ബോധിപ്പിക്കുവാൻ അവസരംപോലും നൽകാതെ വ്യാപാരികളുടെ കമ്മിഷനിൽ നിന്നും ഫൈനൽ പിടിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി, കോഴിക്കോട് ജില്ലാ പ്രസിഡൻറ് ഇ.ശ്രീജൻ എന്നിവർ ഭക്ഷ്യ സിവിൽ സപ്ലൈസ് സെക്രട്ടറി ഡോ: സജിത് ബാബു, ചീഫ്ഫൈനാൻസ് ഓഫീസർ ശുഭാഷ്, ജില്ലാ സപ്ലൈ ആഫീസർ ആർ ,രാജീവ് എന്നിവരും മായി ചർച്ച നടത്തുകയും നിവേധനം സമർപ്പിക്കുകയും ചെയ്തു.